Home Uncategorized സിഐടിയുമായി തർക്കം; ടഫൻ‍ഡ് ​ഗ്ലാസ് ലോറിയിൽ കിടന്നത് ഒരാഴ്ച, ഒടുവിൽ

സിഐടിയുമായി തർക്കം; ടഫൻ‍ഡ് ​ഗ്ലാസ് ലോറിയിൽ കിടന്നത് ഒരാഴ്ച, ഒടുവിൽ

0
സിഐടിയുമായി തർക്കം; ടഫൻ‍ഡ് ​ഗ്ലാസ് ലോറിയിൽ കിടന്നത് ഒരാഴ്ച, ഒടുവിൽ

കൊച്ചി: നിർമാണ സ്ഥലത്ത് ടഫൻഡ് ​ഗ്ലാസ് പാനലുകൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റീരിയർ ഡിസൈനിങ് സ്ഥാപന ഉടമകളും സിഐടിയു ചുമട്ടു തൊഴിലാളികളും തമ്മിൽ തർക്കം. മരടിലാണ് സംഭവം. വൈദ​​ഗ്ധ്യമില്ലാത്ത തൊഴിലാളികൾ ​ഗ്ലാസ് ഇറക്കരുതെന്ന് സ്ഥാപന ഉടമകൾ പറഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്.

ലോറിയിൽ കൊണ്ടു വന്ന ​ഗ്ലാസുകൾ തങ്ങൾ തന്നെ ഇറക്കുമെന്നായിരുന്നു സിഐടിയു നിലപാട്. എന്നാൽ വൈ​ദ​ഗ്ധ്യമില്ലാത്ത തൊഴിലാളികളെ കൊണ്ട് ​ഗ്ലാസ് ഇറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്ഥാപന ഉടമകൾ. ​ഗ്ലാസുകൾ ഇറക്കുന്നതിനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് തൊഴിലാളികൾ വന്നതെന്നും ഇറക്കിയാൽ തന്നെ പത്ത് മീറ്ററിനപ്പുറത്തേക്ക് ​ഗ്ലാസ് കൊണ്ടു പോകില്ലെന്നു പറഞ്ഞതായും ഉടമകൾ ആരോപിക്കുന്നു. ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള തൊഴിലാളികൾ വന്ന് അശ്രദ്ധമായി ​ഗ്ലാസുകൾ ഇറക്കിയത് തങ്ങൾക്ക് വലിയ നഷ്ടം വരുത്തി വച്ചതായും ഉടമകൾ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here