Home Uncategorized വേദസംസ്കൃതിയിലൂന്നി നവ വിദ്യാഭ്യാസം ആർജിക്കണം

വേദസംസ്കൃതിയിലൂന്നി നവ വിദ്യാഭ്യാസം ആർജിക്കണം

0
വേദസംസ്കൃതിയിലൂന്നി നവ വിദ്യാഭ്യാസം ആർജിക്കണം

കണിയാമ്പറ്റ :വളരുന്ന പുതുതലമുറ വേദസംസ്കൃതിയിലൂന്നിയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ നവ വിദ്യാഭ്യാസം നേടി സംസ്കാര സമ്പന്നരായി വളരേണ്ടതിനു
ള്ള സാഹചര്യം സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതിയാണ് യോഗക്ഷേമ സഭയുടെ സർവ്വജ്ഞം പാഠ്യ പദ്ധതി എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണൻ പോറ്റി അഭിപ്രായപ്പെട്ടു. അവശത അനുഭവിക്കുന്ന സമുദായ അംഗങ്ങൾക്ക് ഭവന നിർമാണം നടത്തി സഹായിക്കുന്ന ശങ്കരഭവനം പദ്ധതി, പെൻഷൻ, ആതുര ശുശ്രൂഷാ സഹായം തുടങ്ങിയുള്ള വിവിധ സഹായ പദ്ധതികളിൽ ഊന്നി അദ്ദേഹം സംസാരിച്ചു. യോഗക്ഷേമസഭ വയനാട് ജില്ലാ സമ്മേളനം കണിയാമ്പറ്റ ചിക്കല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മ സംസ്കാരത്തിലൂന്നിയുള്ള ആധുനിക വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങളിലെത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് സർവ്വജ്ഞംപാഠ്യ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ജില്ലാ അധ്യക്ഷൻ മധു’എസ്. നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ല വരണാധികാരി ശ്രീരാമകൃഷ്ണ ഹരി, സംസ്ഥാന സമിതി അംഗം ഈശ്വരൻ മാടമന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ബ്രഹ്മശ്രീ, നമ്പൂതിരി തുടങ്ങിയ സംജ്ഞകൾ അർഹതപെ
ടാത്ത ഇതര വിഭാഗങ്ങൾ പേരിനൊപ്പം ചേർത്ത് വിശ്വാസികളെ വഞ്ചിക്കുന്ന കാര്യങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. അതുപോലെ സ്വസമുദായത്തിൽ പെടുന്ന ക്ഷേ ത്ര ജീവനക്കാരെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്കെതിരെ യോഗക്ഷേമസഭയുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന ഭ്യർത്ഥിക്കുന്ന പ്രമേയങ്ങൾ ജില്ലാ സമ്മേളനം പാസ്സാക്കി. ഉപസഭകളിൽ വിവിധ മേ
ഖലകളിൽ മികവ് നേടിയവരെ ശ്രീരാമകൃഷ്ണ ഹരി നമ്പൂതിരി അനുമോദിച്ചു. ജില്ലാ സെക്രട്ടറി മരങ്ങാട് കേശവൻ നമ്പൂതിരി റിപ്പോർട്ടും ജില്ലാ ട്രഷറർ സുബ്രഹ്മണ്യൻ സ്വാമി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ
യുവജന വിഭാഗം പ്രസിഡൻ്റ് പുതില്ലം ശ്രീനാഥ് നമ്പൂതിരി, ശാന്തി ക്ഷേമ യൂണിയൻ ജില്ല അധ്യക്ഷൻ പുതില്ലം ഗോവിന്ദൻ നമ്പൂതിരി, എന്നിവർ ആശംസകളർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here