കൽപറ്റ: വയനാട് ജില്ലാ കരാട്ടെ അസോസിയേഷന്റെയും ജപ്പാൻ കരാട്ടെ ദോ കെൻയു റിയു ഇന്ത്യയുടെയും നേതൃത്വത്തിൽ കൽപറ്റയിൽ നടന്ന വേൾഡ് കരാട്ടെ ഫെഡറേഷൻ മത്സര നിയമങ്ങളെ കുറിച്ചുള്ള സെമിനാർ കൽപറ്റ എംഎൽഎ അഡ്വ:സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു.
ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ഗ്രിഗറി വൈത്തിരി അധ്യക്ഷത വഹിച്ചു. മുഖ്യ സംഘാടകൻ ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ മുഖ്യ അതിഥി ആയി. കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റും വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ ഹാൻഷി റാം ദയാൽ സെമിനാറിനു നേതൃത്വം നൽകി.
കരാട്ടെ കേരള അസോസിയേഷൻ റഫറി സെക്രട്ടറി ലിൻസ് രവി,സക്കീർ ഹുസൈൻ കൊല്ലം, മനോജ് മഹാദേവ കോഴിക്കോട്, സുബൈർ ഇളക്കുളം, കെ സുനിൽ കുമാർ, താജുദ്ധീൻ, അനിൽ കുമാർ എം, വിഷ്ണു പി ജെ, ശിവദാസൻ എം എം എന്നിവർ സംസാരിച്ചു.