Home Uncategorized സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് ഒറ്റയടിക്ക് 840 രൂപ കൂടി

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് ഒറ്റയടിക്ക് 840 രൂപ കൂടി

0
സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് ഒറ്റയടിക്ക് 840 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here