Home Uncategorized മൈസൂർ-കുട്ട-മാനന്തവാടി-പുറക്കാട്ടേരി ഗ്രിൻഫിൽഡ് ഹൈവേ യഥാർത്ഥ്യമാക്കണം.ഐ.എൻ.ടി.യു.സി

മൈസൂർ-കുട്ട-മാനന്തവാടി-പുറക്കാട്ടേരി ഗ്രിൻഫിൽഡ് ഹൈവേ യഥാർത്ഥ്യമാക്കണം.ഐ.എൻ.ടി.യു.സി

0
മൈസൂർ-കുട്ട-മാനന്തവാടി-പുറക്കാട്ടേരി ഗ്രിൻഫിൽഡ് ഹൈവേ യഥാർത്ഥ്യമാക്കണം.ഐ.എൻ.ടി.യു.സി


മാനന്തവാടി-കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ മൈസൂർ- കുട്ട-മാനന്തവാടി- പുറക്കാട്ടേരി ഗ്രിൻഫിൽഡ് ഹൈവേ യഥാർത്ഥ്യമാക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് എജൻ്റ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി വയനാട് ജില്ലാ കൺവെൻഷൻ കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.നാല് വരിയായി ഗ്രിൻ ഫിൽഡ് ഹൈവേ വരുന്നതോടുകുടി വയനാടിന് വിനോദ സഞ്ചാര മേഖലയിൽ വലിയ നേട്ടമാകും. മറ്റു ജില്ലകളുമായി ബന്ധപ്പെടുവാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസത്തിനും പരിഹാരമായിത്തിരും. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയുതു.ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.ഡോ:പി.കെ.വേണു,മോഹനൻ മടപ്പള്ളി,ജോസ് പാറയ്ക്കൻ,കെ.വി. ഷിനോജ്,സാബു പൊന്നിയിൽ,ജിജി അലക്സ്,ഇ.വി സജി,ഭൂവന ചന്ദ്രൻ,പി. ചന്ദ്രൻ,എൻ.സി.കൃഷ്ണകുമാർ,വി.പി. ഹമിദ്,ഏള്ളിൽ മുസ്തഫ,ജയിംസ് മാനന്തവാടി പ്രസംഗിച്ചു.ജില്ലാ പ്രസിഡണ്ടായി ടി.എ റെജി,ജനറൽ സെക്രട്ടറിയായി സാബു പൊന്നിയിൽ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here