Home Uncategorized താരങ്ങള്‍ ഉടക്കി, ആരാധകരും… ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി, ക്ഷമ പറഞ്ഞ് സംഘാടകർ

താരങ്ങള്‍ ഉടക്കി, ആരാധകരും… ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി, ക്ഷമ പറഞ്ഞ് സംഘാടകർ

0
താരങ്ങള്‍ ഉടക്കി, ആരാധകരും… ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി, ക്ഷമ പറഞ്ഞ് സംഘാടകർ

എഡ്ജ്ബാസ്റ്റണ്‍: വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു ഇന്ത്യയുടെ ഇതിഹാസ താരങ്ങളും പാകിസ്ഥാന്‍ ഇതിഹാസ താരങ്ങളും തമ്മിലുള്ള വിരമിച്ചവരുടെ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി. ലോക ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പ് (വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ്, ഡബ്ല്യുസിഎല്‍) ടൂര്‍ണമെന്റിലെ ഇന്ത്യ- പാക് മത്സരമാണ് ഉപേക്ഷിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത് ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. വലിയ പ്രതിഷേധവും ഉയര്‍ന്നു. പിന്നാലെ സംഘാടകര്‍ ക്ഷമാപണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ആരാധകരുടെ വികാരത്തെ മുറിപ്പെടുത്തിയതിനു ക്ഷമാപണം നടത്തുന്നതായി സംഘാടകര്‍ വ്യക്തമാക്കി.

‘ഞങ്ങള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ആരാധകര്‍ക്കു നല്ലതും സന്തോഷകരവുമായ നിമിഷങ്ങള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. ഈ വര്‍ഷം പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തകളും അടുത്തിടെ അരങ്ങേറിയ ഇന്ത്യ- പാകിസ്ഥാന്‍ വോളിബോള്‍ പോരാട്ടവും കണ്ടപ്പോഴാണ് ക്രിക്കറ്റ് പോരുമായി പോകാമെന്നു ഞങ്ങള്‍ തീരുമാനിച്ചത്.’

LEAVE A REPLY

Please enter your comment!
Please enter your name here