Home Uncategorized മഡ് ഫുട്ബാൾ ആവേശത്തിൽ നിലഗിരി കോളേജ്

മഡ് ഫുട്ബാൾ ആവേശത്തിൽ നിലഗിരി കോളേജ്

0
മഡ് ഫുട്ബാൾ ആവേശത്തിൽ നിലഗിരി കോളേജ്

താളൂർ : നീലഗിരി കോളേജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മഡ് ഫുഡ്‌ബോൾ മത്സരം ജൂലൈ 18 വെള്ളിയാഴ്ച നടന്നു. മാനേജിങ്ങ് ഡയരക്ടർ ഡോ. റാഷിദ്‌ ഗസ്സാലി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു , പ്രിൻസിപ്പൽ ഡോ. ബാലഷൺമുഖ ദേവി, കായിക വിഭാഗം മേധാവി ഡോ. സരിൽ വർഗീസ്, രാധിക എച്ച്. സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി. കോളേജിൽ എല്ലാ വർഷവും നടത്തുന്ന മഡ് ഫുട്ബോൾ വിദ്യാർത്ഥികൾക്ക് മാനസികമായും ശരീരികമായും ഉന്മേഷം നൽകുന്നതും മറക്കാനാവാത്ത അനുഭവവും ആയി. വിദ്യാർഥികൾ എല്ലാവരും ഈ മൺകളിക്ക് സാക്ഷ്യം വഹിച്ചു.

  • മഡ് ഫുഡ്‌ബോൾ വിജയികൾ : ബി. എ. ഇംഗ്ലീഷ്
  • ⁠മഡ് ഫുഡ്‌ബോൾ റണ്ണേഴ്സ് അപ്പ് : ബി. കോം.സി. എ
  • ⁠ഹാൻഡ്ബോൾ വിജയികൾ :ബി.എസ്. സി. സി. എസ്
  • ⁠ഹാൻഡ്ബോൾ റണ്ണേഴ്സ് അപ്പ് :ബി. സി.എ. വിത്ത് സൈബർ സെക്യൂരിറ്റി.
    മൺസൂൺ ഫെസ്റ്റ് വിജയികൾ മൺസൂൺ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മഡ് ഫുട്ബോൾ, ഹാൻഡ്‌ബോൾ ടൂർണമെന്റുകളിലെ വിജയികളെയും റണ്ണേഴ്സ് അപ്പുകളെയും അഭിനന്ദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here