Home Uncategorized കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിങ്; കർശന നടപടികൾ സ്വീകരിക്കണം : എം എസ് എഫ്

കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിങ്; കർശന നടപടികൾ സ്വീകരിക്കണം : എം എസ് എഫ്

0
കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിങ്; കർശന നടപടികൾ സ്വീകരിക്കണം : എം എസ് എഫ്

കണിയാമ്പറ്റ : കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ ഉണ്ടായ റാഗിംഗ് മർദ്ദനത്തിൽ സ്കൂളിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു.
സ്കൂളുകളിൽ നിരന്തരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പും അധികാരികളും പരിശോധിക്കേണ്ടതാണെന്നും പതിവ് ബോധവൽക്കരണങ്ങൾക്കപ്പുറത്തേക്ക് ഫലവത്തായ പരിപാടികൾ ആസൂത്രണം ചെയ്ത് വിദ്യാർത്ഥികളിൽ ഇത്തരം മനോഭാവം ഇല്ലാതാക്കണംമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. റാഗിങ്ങിനിരയായ വിദ്യാർത്ഥിയെയും കുടുംബത്തെയും എംഎസ്എഫ് നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു.സ്കൂൾ തലത്തിലും പോലീസ് തലത്തിലും കൃത്യമായ അന്വേഷണം നടത്തുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരെ കാണുകയും ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് പി എം റിൻഷാദ്,മുസ്ലിം യൂത്ത് ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കുന്നത്ത്, എം എസ് എഫ് കൽപ്പറ്റ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അൻവർ മില്ലുമുക്ക് ജില്ലാ പ്രവർത്തക സമിതി അംഗം അജു സിറാജുദ്ദീൻ, എം എസ് എഫ് കണിയാമ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ് സൈനുൽ ആബിദ്, വൈസ് പ്രസിഡന്റ് അജ്മൽ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here