വയനാട് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിലെ സി. ആർ. പി മാർക്ക് ഏകദിന ശില്പശാല നടത്തി. ജില്ലാ മിഷൻ അസി. കോർഡിനേറ്റർ അമീൻ കെ കെ അദ്ധ്യക്ഷനായ പരിപാടി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ലോക ജന്തുജന്യ രോഗ ദിനത്തോട് അനുബന്ധിച്ച് വെറ്റിനറി ഡോക്ടർ നീതു ജെ.ബി ബോധവത്കരണ ക്ലാസ് നയിച്ചു. ഡയറി ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെറ്റിൻ്റെ പദ്ധതികളും ക്ഷീരശ്രീ പോർട്ടലും ഡയറി എക്സ്റ്റൻഷൻ ഓഫീസർ ഹുസ്ന സി. എച്ച് വിശദീകരിച്ചു. വാർഷിക കർമ്മ പദ്ധതി ഡി.പി.എം അശ്വത് രയരോത്താൻ അവതരിപ്പിച്ചു. ജില്ലയിലെ മുഴുവൻ എ.എച്ച് സി.ആർ.പിമാരും പങ്കെടുത്ത ശില്പശാലയിൽ എ.ഡി എം.സി റജീന വി.കെ, മാർക്കറ്റിംഗ് ഡി.പി.എം അർഷക് സുൽത്താൻ, ബ്ലോക് കോർഡിനേറ്റർ നിധിൻ എന്നിവർ സംസാരിച്ചു. ബ്ലോക് കോർഡിനേറ്റർ ജംഷീറ ഒ.പി നന്ദി അറിയിച്ചു.

