കൽപറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപറ്റ മേഖലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രതിമാസ വാർത്താപത്രിക ഗ്രാമപത്രം കൽപറ്റ നഗരസഭാ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ സി. കെ. ശിവരാമൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ. ജി. ചന്ദ്രലേഖ, ജില്ലാ ജോ. സെക്രട്ടറിമാരായ എ. ജനാർദ്ദനൻ, കെ. ആർ. ചിത്രാവതി, മേഖലാ സെക്രട്ടറി കെ. എ അഭിജിത്ത്, മേഖലാ ട്രഷറർ എം. പി. മത്തായി തുടങ്ങിയവർ സംസാരിച്ചു.
കെ. എ. അഭിജിത്താണ് രൂപകൽപന ചെയ്തത്.