Home Uncategorized പോക്സോ ; പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും

പോക്സോ ; പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും

0
പോക്സോ ; പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 7 വർഷവും ഒരു മാസത്തെ തടവും 25000 രൂപ പിഴയും വിധിച്ചു. മാനന്തവാടി കള്ളിയോട്ട് കുന്ന് കാരക്കാടൻ വീട്ടിൽ ഷാഫി (32)യാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബിജു ആന്റണി എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്ത് ജില്ലാ എസ്.എം. സിന് കൈമാറുകയായിരുന്നു. അന്നത്തെ എസ്. എം.എസ് ഡി.വൈ.എസ്.പി ആയിരുന്ന പി.ശശികുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. എസ്.എം.എസ് അസി.സബ് ഇൻസ്‌പെക്ടർ രജിത സുമം അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ഓമന വർഗീസ് ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here