നൂൽപ്പുഴ :കുടുംബശ്രീ നൂൽപ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതിയിലെ 17 വാർഡുകളിൽ നിന്നും തദ്ദേശിയ മേഖലയിൽ നിന്നുള്ള എസ്. എസ്. എൽ. സി, പ്ലസ് ടു വിജയിച്ച 70 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ ഉയർച്ച കൊണ്ടുവരുന്നതിനും, അനുയോജ്യമായ തൊഴിൽ കണ്ടെത്തുവാനും എന്ന ശീർഷകത്തിൽ ആണ് മുന്തക്ക് പരിപാടി സംഘടിപ്പിച്ചത്. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയർ പേഴ്സൺ ജയ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീമിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ. പി. കെ, മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്റ്റ് കോഓർഡിനേറ്റർ സായ് കൃഷ്ണൻ സ്വാഗതവും എ. ഡി. എം. സി മാരായ റജീന. പി സെലീന ഡി. പി. എം മാരായ ബിജോയ്, സുകന്യ, ,വാർഡ് മെമ്പർമാരായ സിന്ധു, ഗോപി, അഗില എനിവർ ആശംസയും അസിസ്റ്റന്റ് കോഡിനേറ്റർ രാജീവ് പി നന്ദിയും അറിയിച്ചു. ചടങ്ങിൽ വിവിധ വാർഡ് കളിൽ നിന്നും ഉള്ള ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ, ബാലസഭ കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പ്രോജെക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലേക്ക് അമ്പലവയൽ കാർഷിക കോളേജിലെ എൻ. എസ്. എസ്. വിദ്യാർഥികൾ പഠനോപകരണങ്ങൾ സമ്മാനിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫിസർ ഡെന്നി ഫ്രാങ്കോ കരിയർ ഗൈഡൻസ് ക്ലാസ് നൽകി 160- ഓളം ആളുകൾ പങ്കെടുത്ത പരിപാടിക്ക് നമ്മത്താളം കലാഗ്രൂപ്പിന്റെ നാടൻപാട്ട് വിരുന്നും ഒരുക്കി.