Home Uncategorized സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: കേരള തീരത്ത് കടൽക്ഷോഭ സാധ്യതയും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: കേരള തീരത്ത് കടൽക്ഷോഭ സാധ്യതയും

0
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: കേരള തീരത്ത് കടൽക്ഷോഭ സാധ്യതയും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 5 ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അറബിക്കടലിനു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് നിലവിൽ സംസ്ഥാനത്ത് മഴ തുടരുന്നത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരള തീരത്ത് കടൽക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here