Home Uncategorized ലഹരി പാർട്ടി, ​ഗുണ്ടാ വിളയാട്ടം; പൊലീസ് ജീപ്പുകൾ അടിച്ചു തകർത്തു; ഒടുവിൽ ബലം പ്രയോ​ഗിച്ച് കീഴടക്കൽ

ലഹരി പാർട്ടി, ​ഗുണ്ടാ വിളയാട്ടം; പൊലീസ് ജീപ്പുകൾ അടിച്ചു തകർത്തു; ഒടുവിൽ ബലം പ്രയോ​ഗിച്ച് കീഴടക്കൽ

0
ലഹരി പാർട്ടി, ​ഗുണ്ടാ വിളയാട്ടം; പൊലീസ് ജീപ്പുകൾ അടിച്ചു തകർത്തു; ഒടുവിൽ ബലം പ്രയോ​ഗിച്ച് കീഴടക്കൽ

തൃശൂര്‍: നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച ​ഗുണ്ടാ സംഘത്തെ പിടികൂടിയത് സാഹസികമായി. ​ഗുണ്ടകൾ വിളയാടിയതോടെ പൊലീസും ബലം പ്രയോ​ഗിക്കുകയായിരുന്നു. ആക്രമണം നടത്തിയ ആറ് പേരെയും പൊലീസ് ശക്തമായ ബലപ്രയോഗത്തിലൂടെയും സാഹസികവുമായാണ് കീഴടക്കിയത്. ആക്രമണത്തിലും പൊലീസുദ്യോഗസ്ഥരുടെ ബലപ്രയോഗത്തിലും പരിക്കേറ്റ പ്രതികളെ മെഡിക്കല്‍ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചു.

പ്രതിയായ ബ്രഹ്മജിത്തിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജു എന്നിവർക്കും പരിക്കേറ്റു.

ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പില്‍ മുഹമ്മദ് അല്‍ത്താഫ് (34), കാട്ടുപറമ്പില്‍ അല്‍ അഹദില്‍ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ ഇവിന്‍ ആന്റണി (24), മൂര്‍ക്കനിക്കര സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് (22), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ ആഷ്മിര്‍ ആന്റണി (24), ചെമ്പൂകാവ് സ്വദേശിയായ മറിയ ഭവനിലെ ഷാര്‍ബല്‍ (19) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റു ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here