മുട്ടിൽ : ആദ്യകാല കുടിയേറ്റ കർഷകൻ, വാസ്തു, ശാസ്ത്ര വിദഗ്ധൻ, കലാസാംസ്‌കാരിക പ്രവർത്തകനും ആയിരുന്ന പപ്പു ആചാരിയുടെ അനുസ്മരണം നടത്തി. ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ മുട്ടിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു അനുസ്മരണം.
വയനാട്ടിലെ മുതിർന്ന ഫോട്ടോഗ്രാഫർ, എം. പി. പരമേശ്വരന്റെ പിതാവ് ആയിരുന്നു.
ചടങ്ങിൽ ഫോട്ടോഫെസ്റ്റ് ഫോട്ടോഗ്രാഫി മത്സരത്തിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം സ്ഥാനം നേടിയ, ഭാസ്കരൻ രചന, ഫോട്ടോഗ്രാഫി, ചിത്രരചന എന്നിവയിൽ വ്യക്തിമുദ്ര നേടിയ പാപ്പച്ചൻ വാഴവറ്റ എന്നിവരെ ആദരിച്ചു.
രാജു, വി വി. ഡാനിയേൽ, പി. പി. രതീഷ് ക്ലിൻ്റ്, ഭാസ്കരൻ രചന, രശ്മി. എം. പി എന്നിവർ ആശംസ അർപ്പിച്ചു.