Home Uncategorized താജ് മഹലിലെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച; അറ്റകുറ്റ പണികള്‍ക്ക് ആറുമാസം സമയം

താജ് മഹലിലെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച; അറ്റകുറ്റ പണികള്‍ക്ക് ആറുമാസം സമയം

0
താജ് മഹലിലെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച; അറ്റകുറ്റ പണികള്‍ക്ക് ആറുമാസം സമയം

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങ്ങില്‍ താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തി. 73 മീറ്റര്‍ ഉയരത്തിലായാണ് വിള്ളല്‍ കണ്ടെത്തിയത്. ചോര്‍ച്ച പരിഹരിക്കാന്‍ ആറുമാസമെങ്കിലും സമയം എടുക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.

അതേസമയം താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. പ്രധാന താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായം ഇല്ലാതായതാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമികമായി എഎസ്‌ഐയുടെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here