Home Uncategorized ഹിമാചലിൽ മഴ കനക്കുന്നു: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

ഹിമാചലിൽ മഴ കനക്കുന്നു: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

0
ഹിമാചലിൽ മഴ കനക്കുന്നു: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

ഹിമാചല്‍ പ്രദേശില്‍ മഴ കനക്കുന്നു. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസം മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മഴ കനത്തതോടെ ചമ്പ, ഹാമിര്‍പൂര്‍, കാംഗ്ര, കിന്നൗര്‍, കുളു, മാണ്ഡി, ഷിംല, സോളന്‍ എന്നീ ജില്ലകളില്ലാണ് ഓറഞ്ച അലര്‍ട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജൂലൈ 2 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലംപൂരിലും ബഞ്ചാറിലും 80 മില്ലീമീറ്ററിന് മുകളിലാണ് ഇന്നലെ മഴ രേഖപ്പെടുത്തിയത്.

മണ്‍സൂണ്‍ സജീവമായതിനാല്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ജലനിരപ്പ് ഉയരല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. വിനോദസഞ്ചാരികള്‍ ജലാശയങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിനിടെ ഒഴുക്കില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. അഞ്ച് പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. മഴ കനക്കുന്ന സാഹചര്യത്തില്‍ നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്അറിയിച്ചു. ഹിമാചലിനു പുറമെ ജമ്മു കശ്മീർ, ഉത്തരഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ജമ്മു കാശ്മീരിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. ഉത്തരാഖണ്ഡിലെ കേദാർനാഥ്‌ യാത്രയ്ക്കിടെ മണ്ണിടിഞ്ഞു നിരവധി തീർത്ഥാടകർ അപകടത്തിൽ പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here