Home Uncategorized അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

0
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

കാക്കവയൽ : കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഫുട്ബോളാണ് ലഹരി എന്ന സന്ദേശം കൈമാറിക്കൊണ്ട് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.
നാർക്കോട്ടിക് സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അനസ് മാടാളൻ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് എം വിശ്വേശ്വരൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ കെ.എം മണി , എം പി ടി എ പ്രസിഡണ്ട് ലിൻ്റ , സോളി ടീച്ചർ , റിയ ടീച്ചർ , അജയൻ കെ കെ എന്നിവർ പ്രസംഗിച്ചു. പതിനഞ്ച് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ കമ്പളക്കാട് എസ് ഐ രാജു വിജയികൾക്കുള്ള സമ്മാനവിതരണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here