Home Uncategorized ജിദ്ദയിൽ വാഹനാപകടം: വയനാട് സ്വദേശി മരണപ്പെട്ടു

ജിദ്ദയിൽ വാഹനാപകടം: വയനാട് സ്വദേശി മരണപ്പെട്ടു

0
ജിദ്ദയിൽ വാഹനാപകടം: വയനാട് സ്വദേശി മരണപ്പെട്ടു

ജിദ്ദ | ഐ സി എഫ് മക്ക റീജിയൻ ഐ സി എഫ് ഇക്കോണോമിക് സെക്രട്ടറി വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അശ്റഫ് ജിദ്ദയിൽ കാർ അപകടത്തിൽ മരണപെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു തിരിച്ചുവരുമ്പോൾ ജിദ്ദ സുലൈമാനിയയിലാണ് അപകടം ഉണ്ടായത്. അശ്റഫ് ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

മയ്യിത്ത് ജിദ്ദ ഷാർക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ദീർഘകാലമായി മക്കയിൽ ജോലി ചെയ്യുകയാണ് അശ്റഫ് ചെമ്പൻ. ഞായറാഴ്ചയാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്. മക്കയിലെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ സജീവമായമായിരുന്നു.

ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ, മക്കൾ: മുഹമ്മദ് ആദിൽ, അദ്നാൻ മുഹിയുദ്ധീൻ, ഫാത്തിമ. ഐ സി എഫ് ജിദ്ദ വെൽഫെയർ ടീമിൻ്റെ നേതൃത്വത്തിൽ നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here