Home Uncategorized പ്രതിഷേധ ധർണ്ണസംഘടിപ്പിച്ചു

പ്രതിഷേധ ധർണ്ണസംഘടിപ്പിച്ചു

0
പ്രതിഷേധ ധർണ്ണസംഘടിപ്പിച്ചു

മാനന്തവാടി: കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു) യുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സ്വസ്ഥമായ തൊഴിലിടങ്ങളെ അശാസ്ത്രീയമായ സർക്കുലറുകളെ കൊണ്ട് പ്രക്ഷുബ്ധമാക്കുന്ന മാനേജ്മെൻറ് നയങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവൻ ഡിപ്പോകളിലും സംഘടിപ്പിക്കുന്ന പ്രതിഷേധധർണ്ണയുടെ ഭാഗമായാണ് മാനന്തവാടിയിലൂം സംഘടിപ്പിച്ചത്.

പ്രദേശവാസികളെയും വിദ്യാർത്ഥികളെയും വലക്കുന്ന രീതിയിൽ മാനന്തവാടി ഡിപ്പോയിൽ നടത്തുന്ന ദൈനംദിന ക്യാൻസലേഷനുകൾ നിർത്തലാക്കണമെന്നും ധർണ ആവശ്യപ്പെട്ടു.

സിഐടിയു മാനന്തവാടി ഏരിയ ജോയിൻ സെക്രട്ടറി എൻ ജെ ഷജിത്ത് ഉദ്ഘാടനം ചെയ്തു. കെ ജെ റോയ്, രതീഷ് കേശവൻ, ജാഫർ തലപ്പുഴ, സി എസ് പ്രമോദാസ്, കെ എസ് പ്രകാശൻ എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here