Home Uncategorized കള്‍വെര്‍ട്ടും അഴുക്കുചാലും ഇടിയുന്നത്‌ അപകടഭീഷണി ഉയര്‍ത്തുന്നു

കള്‍വെര്‍ട്ടും അഴുക്കുചാലും ഇടിയുന്നത്‌ അപകടഭീഷണി ഉയര്‍ത്തുന്നു

0
കള്‍വെര്‍ട്ടും അഴുക്കുചാലും ഇടിയുന്നത്‌ അപകടഭീഷണി ഉയര്‍ത്തുന്നു

പുല്‍പള്ളി: ബത്തേരി – പുല്‍പള്ളി റൂട്ടില്‍ എരിയപ്പളളിയില്‍ കള്‍വെര്‍ട്ടും അഴുക്കുചാലും ഇടിയുന്നത്‌ അപകടഭീഷണിയാകുന്നു.

ചെറിയ മഴപെയ്‌താല്‍ തന്നെ റോഡില്‍ വെള്ളക്കെട്ടാണ്‌. പാതയുടെ ഇരുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ റോഡില്‍ തന്നെ കെട്ടിക്കിടക്കുന്നു. ഇവിടെ റോഡിനു കുറുകെ അഴുക്കുചാലും കള്‍വര്‍ട്ടുമുണ്ട്‌. അവയുടെ അരിക്‌ ഇടിയുന്നതാണ്‌ വാഹനഗതാഗതത്തിനു ഭീഷണിയാകുന്നത്‌.
ബത്തേരി പുല്‍പള്ളി മരാമത്ത്‌ റോഡ്‌ നവീകരിക്കുമെന്നും അതിനു അനുമതിയായെന്നും പറയാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമായി. ഇതുവരെ അതിനുള്ള നടപടിയായിട്ടില്ല. ഈ റൂട്ടില്‍ ഇനി പാത തകരാനൊരിടവുമില്ല. ബത്തേരിയില്‍ നിന്നാരംഭിച്ച്‌ പുല്‍പള്ളിവഴി പെരിക്കല്ലൂരിലെത്തുന്ന 35 കിലോമീറ്റര്‍ പാതയാകെ തകര്‍ന്നടിഞ്ഞിട്ട്‌ ഏറെക്കാലമായി. എന്നാല്‍ റോഡ്‌ നിര്‍മാണത്തിന്‌ ആവശ്യമായ ഫണ്ടിന്റെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കുന്നു. പുകലമാളം, ഇരുളം, ചീയമ്ബം, കളനാടിക്കൊല്ലി, താഴെയങ്ങാടി, വടാനക്കവല, മുള്ളന്‍കൊല്ലി, മാടല്‍ എന്നീ ഭാഗങ്ങളാണ്‌ കൂടുതലായി തകര്‍ന്ന്‌ വാഹനഗതാഗതം പ്രതിസന്ധിയിലായത്‌. രണ്ടാഴ്‌ച്ച മുന്‍പ്‌ ചില കുഴികളില്‍ പാറപ്പൊടിയിട്ടിരുന്നു. ആ ഭാഗം വീണ്ടും പഴയപടിയായി. 20 വര്‍ഷം മുന്‍പ്‌ കെ.എസ്‌.ടി.പി നിര്‍മിച്ച ഈ റോഡില്‍ പിന്നീട്‌ അറ്റകുറ്റപ്പണികളൊന്നും നടന്നില്ല. ഈ റൂട്ടിലെ ബസുകളുടെയെല്ലാം സമയക്രമം തെറ്റി. വരുമാനം വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ തികയുന്നില്ലെന്ന്‌ ബസ്‌ ഉടമകള്‍ പറയുന്നു. ജില്ലയിലെ പ്രധാന പാതയായിട്ടും മരാമത്ത്‌ വകുപ്പ്‌ ഈ റോഡിനോട്‌ തികഞ്ഞ അവഗണന പുലര്‍ത്തുന്നെന്നാണ്‌ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here