Home Uncategorized കെ എസ് എസ് പി എജൂലൈ 1 കരിദിനമായി ആചരിക്കും

കെ എസ് എസ് പി എജൂലൈ 1 കരിദിനമായി ആചരിക്കും

0
കെ എസ് എസ് പി എജൂലൈ 1 കരിദിനമായി ആചരിക്കും

പനമരം: പെൻഷൻ പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച്
ജൂലൈ 1നു കേരളത്തിലെ എല്ലാ ട്രഷറികൾക്കും മുന്നിലും കരിദിനം ആചരിക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.
കേരളത്തിലെ സർവീസ് പെൻഷൻകാർക്ക്‌ 2024 ജൂലൈ ഒന്നിനു അർഹമായ പെൻഷൻ പരിഷ്കരണം നടത്തി ഒരു വർഷമായിട്ടും പെൻഷൻ പരിഷ്കരണ കമ്മിഷനെ നിയമിക്കാതെ പെൻഷൻകാർക്കു നൽകേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കുകയും, മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണു സമരം.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ വനിതാ ശിൽപശാലയിൽ ആയിരുന്നു തീരുമാനം. ഇനി കേവലം 9 മാസത്തിനിടയിൽ ഒരു കമ്മിഷൻ നിയമിച്ച് അതിന്റെ റിപ്പോർട്ട് വാങ്ങി പഠിച്ചതിനുശേഷം നടത്തുക എന്നുള്ളത് പെൻഷൻ കാരോടുള്ള വെല്ലുവിളിയായി മാത്രമേ കാണുന്നുള്ളൂ.ഇപ്പോൾതന്നെ പെൻഷൻ കാർക്ക് 18% ക്ഷാമാശ്വാസം കുടിശികയാണ്. സംസ്ഥാന സർക്കാരിന്റെ വനിതാ പുരസ്കാരം ലഭിച്ച വിനയ.എൻ എ യ്ക്ക് കെ എസ് എസ് പി എയുടെ പുരസ്കാരം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മുരളി നൽകി. വനിതാഫോറം ജില്ലാ പ്രസിഡന്റ് വത്സല എം അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മുരളി ഉദ്ഘാടനം ചെയ്തു.രവീന്ദ്രൻ കൊയ്യോടൻ,കെ വി ഗോപാലൻ,വനിതാഫോറം സംസ്ഥാന പ്രസിഡന്റ് എം വാസന്തി, സംസ്ഥാന കമ്മിറ്റി അംഗം ജി.വിജയമ്മ ടീച്ചർ,പി ഓമനടീച്ചർ, വിപിനചന്ദ്രൻ, വേണുഗോപാൽ എം കീഴ്ശേരി,കെ ശശികുമാർ,സണ്ണി ജോസഫ്,വി രാമനുണ്ണി, ടി കെ സുരേഷ്, ഗ്രേസി ജോർജ്,എൻ കെ പുഷ്പലത, സുമതി എൻ , തോമസ് കെ എൽ,പോൾ സി ചെറിയാൻ, ടി ഒ റൈമൺ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here