Home Uncategorized വിജയികളെ അനുമോദിച്ച് ജനശക്തി ഗ്രന്ഥാലയം

വിജയികളെ അനുമോദിച്ച് ജനശക്തി ഗ്രന്ഥാലയം

0
വിജയികളെ അനുമോദിച്ച് ജനശക്തി ഗ്രന്ഥാലയം

തരിയോട്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തരിയോട് ജനശക്തി ഗ്രന്ഥാലയത്തിന്റെ അഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് മധു ജോസഫ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ബാബു ഉപഹാരം നൽകി.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.എൻ. ഗോപിനാഥൻ സ്വാഗതവും ടി എസ് വർക്കി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here