Home Uncategorized ലഹരിക്കെതിരെ റീൽസ് മത്സരവുമായി വയനാട് പോലീസ്

ലഹരിക്കെതിരെ റീൽസ് മത്സരവുമായി വയനാട് പോലീസ്

0
ലഹരിക്കെതിരെ റീൽസ് മത്സരവുമായി വയനാട് പോലീസ്

കൽപ്പറ്റ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഇൻസ്റ്റഗ്രാം റീൽസ് മത്സരവുമായി വയനാട് പോലീസ്. ‘ലഹരിയും സമൂഹവും’ എന്ന വിഷയത്തിലാണ് റീൽസ് തയ്യാറാക്കേണ്ടത്. പ്രായഭേദമില്ലാതെ ആർക്കും പങ്കെടുക്കാം.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

വയനാട് ജില്ലാ പോലീസിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്യുക. ഒരു മിനിറ്റിൽ കൂടാതെ ഇൻസ്റ്റഗ്രാം റീൽസ് തയ്യാറാക്കി വയനാട് പൊലീസിനെ ടാഗ് ചെയ്ത് നിങ്ങളുടെ അക്കൌണ്ടിൽ പോസ്റ്റ് ചെയ്യുക. റീൽസ് ജൂൺ 26 ന് മുൻപ് അപ്‌ലോഡ് ചെയ്യണം. വിജയികൾക്ക് വയനാട് പോലീസ് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
ഫേസ്ബുക്ക്‌ :
//www.facebook.com/share/166qHcHyYH/
ഇൻസ്റ്റഗ്രാം: https://www.instagram.com/wayanad_police?igsh=MWNvYzZvbGhkNmhlMg==

LEAVE A REPLY

Please enter your comment!
Please enter your name here