കണ്ണൂര്‍: ജില്ലയിലെ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു(Kannur death). ദാരുണമായി മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളും ഒരു യുവാവുമാണ്. മൂന്ന് പേരും വിദ്യാര്‍ത്ഥികളാണ്. പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് ചുഴിയില്‍ അപകടത്തില്‍പ്പെട്ടത്.
കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ പയ്യാവൂരില്‍ പുഴയില്‍ വീണ് പതിനാലു വയസുകാരിയാണ് മരിച്ചത്. കോയിപ്പറ വട്ടക്കുന്നേല്‍ വീട്ടില്‍ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയില്‍ കുളിക്കാനെത്തിയപ്പോള്‍ കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

