10.8 C
London
Sunday, April 19, 2026

കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ കൊക്കയിലലേക്ക് വീണു; താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

- Advertisement -spot_img

താമരശ്ശേരി: ദേശീയ പാതയില്‍ കൈതപ്പൊയിലില്‍ കാറും സ്‌കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. 55 വയസായിരുന്നു. നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം.

കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ കൊക്കയില്‍ പതിക്കുകയായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here