Home Uncategorized വെള്ളമുണ്ടയിൽപ്രവേശനോത്സവം വർണാഭമായി

വെള്ളമുണ്ടയിൽപ്രവേശനോത്സവം വർണാഭമായി

0
വെള്ളമുണ്ടയിൽപ്രവേശനോത്സവം വർണാഭമായി

വെള്ളമുണ്ട:സ്കൂൾ തലങ്ങളിലായി വെള്ളമുണ്ടയിൽ നടന്ന വിവിധ പ്രവേശനോൽസവങ്ങൾ വേറിട്ടതും ആകർഷണീ യവുമായി.വെള്ളമുണ്ട
ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ
പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളെ വരവേൽക്കാൻ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയത്.
കളിയും ചിരിയും പുത്തൻ പ്രതീക്ഷകളുമായി വിദ്യാർത്ഥികൾക്ക് മുന്നേറാൻ സാധിക്കെട്ടെയെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

കൂടുതൽ കുട്ടികൾ സ്കൂളുകളിലേക്കെത്തുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് നമ്മുടെ കേരളമെന്ന് ജുനൈദ് പറഞ്ഞു.
കാലങ്ങളായി നമ്മുടെ സർക്കാറുകളുടെ പരിശ്രമത്തിന്റെയും സാക്ഷരതാ പ്രവർത്തനങ്ങളുടെയും ഫലമായി രൂപപ്പെട്ട വിദ്യാഭ്യാസ മികവ് തന്നെയാണിതിന് കാരണം. ലോകത്തിന് തന്നെ മാതൃകയാണിത്.
തദ്ദേശ സംവിധാനങ്ങൾക്ക് നല്ലൊരു പങ്ക് ഈ മുന്നേറ്റത്തിൽ ഉണ്ടെന്നും ജുനൈദ് കൈപ്പാണി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here