ജൂനിയര്‍ എംഎല്‍എയെ അനുനയത്തിന് വിടുമോ? ;രാഹുല്‍ അന്‍വറിനെ കണ്ടത് തെറ്റ്;ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചെന്ന് സതീശന്‍

0
93

മലപ്പുറം : യുഡിഎഫിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറിനെ കണ്ടതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (vd satheesan). രാഹുല്‍ പോകാന്‍ പാടില്ലായിരുന്നുവെന്നും ചെയ്തത് തെറ്റാണെന്നും സതീശന്‍ പറഞ്ഞു. ഇനി അന്‍വറുമായി യാതൊരു ചര്‍ച്ചയുമില്ലെന്നും ആ വാതില്‍ അടച്ചെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.’യുഡിഎഫിന്റെ തീരുമാനം അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ലെന്നാണ്. യുഡിഎഫ് തീരുമാനം കണ്‍വീനര്‍ ഔദ്യോഗികമായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിറ്റേദിവസം വന്ന് അതേകാര്യം ആവര്‍ത്തിച്ചതിനാല്‍ ആ വാതില്‍ യുഡിഎഫ് അടച്ചു. ഇനി ചര്‍ച്ചയില്ല. അന്‍വറിനെ കാണാന്‍ ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ എംഎല്‍എയാണോ ചര്‍ച്ചയ്ക്ക് പോകേണ്ടത്?. അയാള്‍ തന്നത്താന്‍ പോയതാണ്. പോയത് തെറ്റാണ്. പോകാന്‍ പാടില്ലായിരുന്നു. യുഡിഎഫ് നേതൃത്വം ഒരുതീരുമാനമെടുത്താല്‍ അതിനൊപ്പം നില്‍ക്കണമായിരുന്നു. പോയതില്‍ എംഎല്‍എയോട് വിശദീകരണം തേടില്ല. നേരിട്ട് ശാസിക്കും അത് സംഘടനാപരമായല്ല. യുഡിഎഫ് അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here