Home Uncategorized നിയമന ഉത്തരുവുമായി ഊരൂകൂട്ട വോളണ്ടിയർമാർ സ്കൂളിലേക്ക്

നിയമന ഉത്തരുവുമായി ഊരൂകൂട്ട വോളണ്ടിയർമാർ സ്കൂളിലേക്ക്

0
നിയമന ഉത്തരുവുമായി ഊരൂകൂട്ട വോളണ്ടിയർമാർ സ്കൂളിലേക്ക്

ബത്തേരി : നഗരസഭയുടെ “ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി” പദ്ധതിയുടെ ഭാഗമായി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനും പഠനപിന്തുണ നൽകാനും നിയമിതരായ 17 ഊരുകൂട്ട വോളണ്ടിയർമാർക്കായുള്ള ഓറിയൻ്റേഷൻ ക്ലാസ്സും നിയമന ഉത്തരവ് കൈമാറൽ , ഐ.ഡി കാർഡ് വിതരണവും നടന്നു. നഗരസഭാ ചെയർമാൻ ടി.കെ. രമേശ് വോളണ്ടിയർമാർക്കുള്ള നിയമന ഉത്തരവുകളും ഐ.ഡി കാർഡുകളും വിതരണം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ കെ.എം. മുഖ്യപ്രഭാഷണം നടത്തി. നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ സ്വാഗതം ആശംസിച്ചു. പ്രോജക്ട് കോർഡിനേറ്റർ രഞ്ജു രാജ് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് നടന്ന ക്ലാസ്സിൽ നിഖിൽ ചേനാട് മെൻ്ററിംഗ്, കുട്ടികളോടുള്ള സമീപനം, പ്രോത്സാഹനം എന്നീ വിഷയങ്ങളിൽ വോളണ്ടിയർമാർക്ക് കൗൺസലിംഗ് ക്ലാസ് നൽകി. ഈ പദ്ധതിയിലൂടെ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും സാധിക്കുമെന്ന് ചെയർമാൻ ടി.കെ. രമേശ് അഭിപ്രായപ്പെട്ടു. വോളണ്ടിയർമാരുടെ സേവനം ഈ ലക്ഷ്യം നടപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here