നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) വമ്പൻ കുതിപ്പുമായി കേരളം. ചരിത്രത്തിൽ ആദ്യമായി കേരളത്തിലേക്കുള്ള നിക്ഷേപം 3300 കോടി കടന്നു. കേരളത്തിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) : 2024-25 ൽ ഇരട്ടിയിലധികം വർദ്ധിച്ച് 3,300 കോടി രൂപയായി, ഒരു വർഷം മുമ്പ് ഇത് 1,633.42 കോടി രൂപയായിരുന്നു.പഞ്ചാബിനെയും രാജസ്ഥാനെയും കടത്തിവെട്ടി ഇന്ത്യയിൽ ഒമ്പതാം സ്ഥാനത്താണിപ്പോൾ. രാജ്യത്ത് അകെ ലഭിച്ച നിക്ഷേപത്തിന്റെ 0.79 ശതമാനമാണ് കേരളത്തിന് കിട്ടിയത്.
കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിന്റെ കണക്ക് പ്രകാരം 2024-25ൽ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപം 4,21,929 കോടി രൂപയാണ്. ഇതിൽ 39.08 ശതമാനം, 1,64,875 കോടി രൂപ, നേടിയ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കർണാടക, 56,029.97 കോടി (13.28 ശതമാനം), ഡൽഹി 51,540.12 കോടി (12.22), ഗുജറാത്ത്, 47,947.23 കോടി (11.36), തമിഴ്‌നാട്, 31,102.71 കോടി (7.37) എന്നിവയാണ് മുൻപന്തിയിലുള്ള മറ്റ് സംസ്‌ഥാനങ്ങൾ. ആകെ ഏഴ് സംസ്ഥാനങ്ങൾക്ക് മാത്രമാണ് ഒരു ശതമാനത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനായത്.