Home Uncategorized തോറ്റാല്‍ പുറത്ത്, ജയിച്ചാല്‍ ചാന്‍സ്! ഗുജറാത്തിനും മുംബൈക്കും ജീവന്‍മരണ പോര്

തോറ്റാല്‍ പുറത്ത്, ജയിച്ചാല്‍ ചാന്‍സ്! ഗുജറാത്തിനും മുംബൈക്കും ജീവന്‍മരണ പോര്

0
തോറ്റാല്‍ പുറത്ത്, ജയിച്ചാല്‍ ചാന്‍സ്! ഗുജറാത്തിനും മുംബൈക്കും ജീവന്‍മരണ പോര്

ചണ്ഡീഗഢ്: ഐപിഎല്‍ (IPL 2025) ഫൈനല്‍ ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേര്‍ക്കുനേര്‍. എലിമിനേറ്ററില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം. ഇന്ന് ജയിക്കുന്ന ടീമിന് പഞ്ചാബ് കിങ്‌സുമായി രണ്ടാം ക്വാളിഫയര്‍ പോരാട്ടം കളിക്കാനുള്ള ഒരു അവസരം കൂടി തുറക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിനു നിരാശയോടെ മടങ്ങേണ്ടി വരും. ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും. ഈ പോരിൽ ജയിക്കുന്നവരാണ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെ നേരിടുക.

ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച് മികവോടെ മുന്നേറുന്നതിനിടെ അവസാന രണ്ട് ഗ്രൂപ്പ് പോരാട്ടത്തില്‍ തോല്‍വി പിണഞ്ഞത് ഗുജറാത്തിനു തിരിച്ചടിയായി മാറി. അതോടെ അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്നു താഴേക്കു പതിച്ചു. ഇതോടെയാണ് ടീമിനു എലിമിനേറ്റര്‍ കളിക്കേണ്ട അവസ്ഥ വന്നത്.

ഗുജറാത്ത് താഴേക്ക് വന്നതോടെ മുംബൈക്കും ആദ്യ രണ്ടിലൊരു ടീമാകാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ അവരും പരാജയമേറ്റു വാങ്ങി നാലാം സ്ഥാനത്തു തന്നെ നിന്നു.

ഗുജറാത്തിന്റെ ബാറ്റിങ് അതിശക്തമാണ്. ഓപ്പണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഈ സീസണില്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. ഇരുവരും 600നു മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. സ്ഥിരതയോടെയാണ് ബാറ്റ് വീശുന്നത്. പിന്നാലെ വരുന്ന ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറും ഫോമിലാണ്. സീസണില്‍ ഈ മൂന്ന് പേരില്‍ ഒരാളെങ്കിലും ഫോമില്‍ എത്താത്ത മത്സരങ്ങളും ഇല്ല.

അതേസമയം ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് ടീമിനു തിരിച്ചടിയാണ്. ബട്‌ലര്‍ക്കു പകരം ഗുജറാത്ത് ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെയാണ് എത്തിച്ചിട്ടുള്ളത്. താരം മികച്ച ബാറ്ററാണ്. എന്നാല്‍ നേരത്തെ ഐപിഎല്‍ കളിച്ചിട്ടില്ല. ഇന്ന് കളിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here