ആതുര സേവനത്തിനായി ആയുർ വനം പദ്ധതി സിനിമാതാരം വിജിലേഷ് കാരയാട് ഉദ്ഘാടനം ചെയ്തു.
അന്യം നിന്നു പോയ ആയുർവേദ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സാമൂഹ്യ സേവന പദ്ധതികൾക്കും വേണ്ടി യുവാക്കളുടെ സംഘടനയായ ദിശ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും ആശ്രയ ബാലിക സദനവും ചേർന്നാണ് ആയുർവനം പദ്ധതി നടപ്പിലാക്കുന്നത്. പാരമ്പര്യ ആയുർവേദ തൈകളുടെ സംരക്ഷണത്തിലൂടെ സാമൂഹ്യ സേവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആശ്രയ ബാലികാ സദനം സെക്രട്ടറി അരീഷ പി അശോക് മെമ്പർമാരായ ഷിജു ആർ കെ, രാജേഷ് പി ജി, എന്നിവർ പങ്കെടുത്തു.