മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് (Nilambur by-election ) യുഡിഎഫ് സ്ഥാനാർഥി. എഐസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയിൽ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
നിലമ്പൂരില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് (Aryadan Shoukath) പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ പാര്‍ട്ടി, യുഡിഎഫ് നിലമ്പൂരില്‍ മത്സരിക്കാന്‍ അവസരം തന്നിരിക്കുകയാണ്. ഇത് വ്യക്തപരമായി ലഭിച്ചതല്ല. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ കിട്ടിയതാണ്. ഇത് നല്ല രൂപത്തില്‍ വിനിയോഗിക്കും. രണ്ടുതവണ നഷ്ടമായ നിലമ്പൂരിനെ തിരിച്ചിപിടിക്കാനും ആര്യാടന്‍ മുഹമ്മദിന്റെ വികസനത്തുടര്‍ച്ചയ്ക്കും അനുകൂലമായ വിധിയുണ്ടാകും. എന്നെ പോലെത്തന്നെ പലരും നിലമ്പൂരില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരാണ്. എന്നാല്‍ എല്ലാവര്‍ക്കും മത്സരിക്കാനാവില്ല. ഒരാള്‍ക്കേ മത്സരിക്കാനാകുകയുള്ളു. സ്ഥാനാര്‍ഥി ആരായാലും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് നേരത്തെ പാര്‍ട്ടി പറഞ്ഞതാണ്. ഒറ്റക്കെട്ടായി യുഡിഎഫ് മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കാലം യുഡിഎഫിന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ അവസരം തന്നതിന് പാര്‍ട്ടി നേതൃത്വത്തിനോട് നന്ദിയുണ്ട്. നല്ല വിജയം ഉണ്ടാക്കാന്‍ കഴിയും’-