Home Uncategorized നാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി ‘വിഷന്‍ 25’ ന് തുടക്കമായി

നാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി ‘വിഷന്‍ 25’ ന് തുടക്കമായി

0
നാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി ‘വിഷന്‍ 25’ ന് തുടക്കമായി

മാനന്തവാടി: നാട്ടില്‍ എല്ലാവര്‍ക്കും വീടും കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും ഗ്രാമീണ റോഡുകളും വെളിച്ചവും അടങ്ങിയ സമാധാനവും സുരക്ഷിതവുമായ  സമഗ്രവികസനമാണ് ‘വിഷന്‍ 25’ലക്ഷ്യമിടുന്നതെന്ന് മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അഭിപ്രായപ്പെട്ടു. മാനന്തവാടി നഗരസഭയിലെ 27-ാം സിവിഷന്‍ ‘എരുമത്തെരുവ് ഫെസ്റ്റ് വിഷന്‍ 25’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഡിവിഷന്‍ കൗണ്‍സിലര്‍ പി. വി ജോര്‍ജ്ജ് അദ്ധ്യക്ഷതവഹിച്ചു.ഫാ. ജി.കെ എം സ്‌കൂള്‍ മാനേജര്‍ ഫാ. സോണി വാഴകാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങില്‍ ഫാ.ജി കെ എം ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബേബി ജോണ്‍, സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല പ്രിന്‍സിപ്പളായി തിരഞ്ഞെടുക്കപ്പെട്ട കണിയാരം ഫാ.ജി.കെ.എം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലായ എന്‍.പി മാര്‍ട്ടിന്‍, നാട്യ രത്‌നം മനോജ് മാസ്റ്റര്‍ എന്നിവരേയും, ഡിവിഷനിലെ പ്ലസ് ടു, എസ് എസ് എല്‍ സി വിജയികളെയും ആദരിച്ചു. വിവിധ മാധ്യമമേഖലകളില്‍ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരായ എ ഷമീര്‍, കെ.എസ്. സജയന്‍,  ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ എന്നിവര്‍ക്കും ചടങ്ങില്‍ ആദരമൊരുക്കിയിരുന്നു. ഡിവിഷനിലെ ഹരിത അയല്‍കൂട്ടമായി തിരഞ്ഞെടുക്കപ്പെട്ട പ്രതീക്ഷ അയല്‍കൂട്ടം ഹരിത പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സി. സി. എസ്സ് ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത്ത് നിര്‍വ്വഹിച്ചു.

നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. 100 വനിതകള്‍ മെന്‍സ്ട്രല്‍കപ്പ് വിതരണ പദ്ധതി ‘കപ്പ് ഓഫ് ലൈഫ്’ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ജി.ബിന്നുകളുടെ വിതരണവും നടന്നു. കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോഡിനേറ്റര്‍ കെ.ബി. സിമില്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. രേഖ സുമേഷ് സ്വാഗതവും കെ.ജെ.ജോസ് നന്ദിയും പറഞ്ഞു.അര്‍ജുന്‍ പി ജോര്‍ജ്, സെയ്ത ലത്തീഫ്, സൈമണ്‍ കുടക്കച്ചിറ,ഡോ.അഞ്ജന ജോര്‍ജ്,ആശ വര്‍ക്കര്‍  നജ്മത്ത്, ബിന്ദു,ശശി,ബിജു.കെ.എം എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here