Home Uncategorized വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികള്‍

വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികള്‍

0
വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികള്‍

വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു പൊലീസ്. പാങ്ങോട് പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഫാന്‍, പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സല്‍മ ബീവിയോട് പ്രതി അഫാന് വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സാമ്പത്തിക ബാധ്യതകള്‍ക്ക് പിന്നാലെ സല്‍മാബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് കാരണമായത് കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്.

കടം വീട്ടാന്‍ സഹായിക്കാതിരുന്നതും അമ്മയെയും തന്നെയും കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമാണ് പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്താനുള്ള കാരണം. ബാക്കിയുള്ള കേസുകളില്‍ വെഞ്ഞാറമ്മൂട് പൊലീസ് ഉടന്‍ കുറ്റപത്രം നല്‍കും. അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here