Home Uncategorized വയനാട് ജില്ലാ നേഴ്‌സുമാർ നേഴ്‌സസ് ദിനം ആഘോഷിച്ചു

വയനാട് ജില്ലാ നേഴ്‌സുമാർ നേഴ്‌സസ് ദിനം ആഘോഷിച്ചു

0
വയനാട് ജില്ലാ നേഴ്‌സുമാർ നേഴ്‌സസ് ദിനം ആഘോഷിച്ചു

മാനന്തവാടി : മെയ് -12 നഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന വിവിധ കലാമത്സരങ്ങളും സമാപന സമ്മേളനവും ഇന്ത്യ – പാക് യുദ്ധത്തിൻ്റെ പാശ്ചാതലത്തിൽ മാറ്റിവക്കുകയും മെയ് -18 ഞായറാഴ്ച ഗംഭീര കലാമത്സരങ്ങളോട്‌കൂടി ബോർഡ് സ്കൂൾ മാനന്തവാടിയിൽ നടത്തി .4:30 ന് ആരംഭിച്ച സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ശ്രീ.ജസ്റ്റിൻ ബേബി അവർകൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രിഡൻ്റ് നടത്തുകയുണ്ടായി .ഡോ.ജെറിൻ എസ് ജെറോഡ് ജില്ലാ ആർ സി എച്ച് ഓഫീസർ മുഖ്യ പ്രഭാഷണം നടത്തി .ഡോ.മൃദുലാൽ ഫോറൻസിക് സർജൻ എം സി എച്ച് മാനന്തവാടി ആശംസ പ്രസംഗം നടത്തി .ജില്ലാ നഴ്സിംഗ് ഓഫീസർ ശ്രീമതി ബിനിമോൾ തോമസ്,എം സി എച്ച് ഓഫീസർ ശ്രീമതി മെജോ ജോസഫ്,പ്രൊഫസർ റീന എ തങ്കരാജ്, ശ്രീമതി മേരി ജാസ്മിൻ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ,മറ്റ് കോഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപിച്ച് സംസാരിക്കുകയുണ്ടായി .പരിപാടികൾ വളരെ മികച്ചതും പ്രശംസനീയവുമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here