Home Uncategorized കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പുറത്തല്ല, വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹം: വിവരാവകാശ കമ്മീഷന്‍

കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പുറത്തല്ല, വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹം: വിവരാവകാശ കമ്മീഷന്‍

0
കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പുറത്തല്ല, വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹം: വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തല്ലെന്നും നിയമത്തിലെ റൂള്‍ 12 പ്രകാരം അപേക്ഷകന് വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീണര്‍ എ അബ്ദുള്‍ ഹക്കീം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ അവരുടെ നടപടിക്രമങ്ങള്‍ തത്സമയം വെബ്കാസ്റ്റ് ചെയ്യുന്ന സമയത്ത് ആര്‍ടിഐ പ്രകാരം കീഴ്‌ക്കോടതി വിവരങ്ങള്‍ നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പരിഗണനയ്ക്ക് മുമ്പുള്ളതും ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെ ഭാഗമായതുമായ കാര്യങ്ങള്‍ ഒഴികെയുള്ള എല്ലാ വിഷയത്തിലും ഒരു പൗരന് വിവരങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here