ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തും, പാകിസ്ഥാനെ പിന്തുണച്ചും രംഗത്തു വന്നതോടെ തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വഷളായിരുന്നു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടവുമായി തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒയും നിരോധിത സംഘടനകളും രംഗത്ത്.
ധാക്കയിലും മറ്റും ഇന്ത്യയുടേയും മ്യാന്മറിന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഭൂപടങ്ങളാണ് പ്രചരിക്കുന്നത്. തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒ ‘സല്‍ത്താനത്ത്-ഇ-ബംഗ്ലാ’ യുടെ പേരിലാണ് ധാക്കയില്‍ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.