14.4 C
London
Monday, June 8, 2026

ഷെഡ്ഡ് തകര്‍ന്നുവീണ് വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു

- Advertisement -spot_img

മേപ്പാടി: മേപ്പാടി 900 കണ്ടിയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതിയാണ് മരിച്ചത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി ബിക്കെന്‍ ഷിഹാബുദ്ധീന്റെ മകള്‍ നിഷ്മ (25) യാണ് മരിച്ചത്. 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ടെന്റ് ആണ് തകര്‍ന്ന് വീണത്. രാത്രി 2 മണിയോടെയാണ് ടെന്റ് തകര്‍ന്നതെന്നാണ് വിവരം. മൃതദേഹം വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.അപകടം ഉണ്ടായ 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാം അനുമതിയോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്നു വ്യക്തമല്ല. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്.

 

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here