Home Uncategorized ചാംപ്യന്‍സ് ട്രോഫി നേട്ടം; ടീം ഇന്ത്യയ്ക്ക് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ചാംപ്യന്‍സ് ട്രോഫി നേട്ടം; ടീം ഇന്ത്യയ്ക്ക് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

0
ചാംപ്യന്‍സ് ട്രോഫി നേട്ടം; ടീം ഇന്ത്യയ്ക്ക് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫി നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീട നേട്ടത്തിലെത്തിയത്.

ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്. ബിസിസിഐ പാതിതോഷികം കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും ലഭിക്കും. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന തുക എത്രയെന്ന് ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here