ജയ്പുര്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. മത്സരത്തില്‍ സഞ്ജു സാംസണ്‍ ബാറ്റിങ് ഇംപാക്ട് പ്ലയറായാകും. രാജസ്ഥാന്‍ ടീം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ സഞ്ജു സാംസണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈവിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്കു വിധേയനായ സഞ്ജു കീപ്പിങ്ങില്‍ പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല.
”പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ എനിക്ക് കളിക്കാനാകില്ല. ഈ ടീമില്‍ നേതൃശേഷിയുള്ള ഒട്ടേറെ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ടീമിലെ അന്തരീക്ഷം ഏറ്റവും മികച്ചതായി സൂക്ഷിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളുണ്ട്. ഇത്തവണ ആദ്യ മൂന്നു മത്സരങ്ങളില്‍ റിയാന്‍ പരാഗാകും രാജസ്ഥാനെ നയിക്കുക. എല്ലാവരും അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ’ സഞ്ജു പറഞ്ഞു.