Home Uncategorized ഗോത്രമേളയും ബോധവല്‍ക്കരണ സെമിനാറും

ഗോത്രമേളയും ബോധവല്‍ക്കരണ സെമിനാറും

0
ഗോത്രമേളയും ബോധവല്‍ക്കരണ സെമിനാറും

തിരുനെല്ലി: വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തിരുനെല്ലിയിൽ ഗോത്രമേള നടത്തി. ഗദ്ദിക, വട്ടപ്പാട്ട്, നാടൻ പാട്ട്, ഫോൾക്ക് ഡാൻസ്, വട്ടക്കളി, തുടിക്കൊട്ട്, എന്നിങ്ങനെ വിവിധ ഗോത്ര കലാ പരിപാടികളും അരങ്ങേറി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും ലഹരിക്കെതിരെയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി. ബേബി അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വിശ്വംഭരന്‍ നിർവഹിച്ചു. എ.എസ്.ഐ മെര്‍വിന്‍ ലെയോണാര്‍ഡ് ഡിക്രൂസ്, സീനിയര്‍ സി.പി.ഒ പി.എം. രാജേഷ്, എസ്.എ.യു.പി.എസ് എച്ച്.എം എം.എം. വിന്‍സി, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here