പിണങ്ങോട്:കല്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വെങ്ങപ്പള്ളി പഞ്ചായത്തിലെ ലക്ഷം വീട്-മൈതാനി റോഡിന്റെ ഉൽഘടനം കല്പറ്റ എം എൽ എ അഡ്വ ടി സിദ്ധിഖ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ അൻവർ കെ പി, ജാസർ പാലക്കൽ, യൂ ഡി എഫ് പഞ്ചായത്ത് ചെയർമാൻ ഉസ്മാൻ പഞ്ചാര,കൺവീനർ രാജൻ മാഷ്,അബ്ദുൽ നാസർ കെ പി, മുജീബ് ഈ വി, സലീം ചാലിൽ. ജുനൈദ വി എം. എന്നിവർ സംസാരിച്ചു.