Home Uncategorized സർക്കാരും സിപിഎമ്മും ഭരണത്തണലിൽ ലഹരി മാഫിയ -ക്രിമിനലുകളെ സംരക്ഷിക്കുന്നു: ടി സിദ്ധിഖ്  എംഎൽഎ

സർക്കാരും സിപിഎമ്മും ഭരണത്തണലിൽ ലഹരി മാഫിയ -ക്രിമിനലുകളെ സംരക്ഷിക്കുന്നു: ടി സിദ്ധിഖ്  എംഎൽഎ

0
സർക്കാരും സിപിഎമ്മും ഭരണത്തണലിൽ ലഹരി മാഫിയ -ക്രിമിനലുകളെ സംരക്ഷിക്കുന്നു: ടി സിദ്ധിഖ്  എംഎൽഎ

 കല്‍പ്പറ്റ : കേരളത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം ലഹരി മാഫിയ പിടിമുറുക്കുമ്പോള്‍ തങ്ങളുടെ സംഘടനയില്‍ പെട്ട  ലഹരി വ്യാപകരായ  വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും സംരക്ഷിക്കുന്ന നിലപാടെടുത്തുകൊണ്ട് കേരളത്തിന്റെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുന്നു എന്ന് ടി സിദ്ദിഖ് എംഎല്‍എ. കേരളത്തില്‍ ഭരണ സ്തംഭനം  നിലനില്‍ക്കുന്നു. എല്‍ഡിഎഫ് ഭരണം കൊണ്ട് ജനങ്ങള്‍ സഹി കെട്ടിരിക്കുന്നു.2026ല്‍ വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കുതിപ്പാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ സ്ഥലങ്ങളിലും രൂപീകരിക്കുന്ന വാര്‍ഡ് തല കര്‍മ്മ സേന സംഗമങ്ങളുടെ  വയനാട് ജില്ലാതല ഉദ്ഘാടനം മുട്ടിലില് വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനില്‍ കയറി ഇറക്കി കൊണ്ടുപോകുന്നു. ലഹരി ഉപയോഗം കൊണ്ട് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ അതിനെ പ്രതിരോധിക്കാനും ലഹരി മാഫിയയെ അടിച്ചമര്‍ത്താനും ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. ലഹരി ഉപഭോഗം കേരളത്തിലെ കുടുംബ ജീവിതവും സാമൂഹിക അന്തരീക്ഷവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരള ജനത ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍ടിയുസി വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള അഞ്ചംഗ കര്‍മസേന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു.ബി സുരേഷ്ബാബു, സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, വി ഉഷാകുമാരി, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഗിരീഷ് കല്‍പ്പറ്റ, എംകെ ജ്യോതിഷ് കുമാര്‍, പിഎന്‍ ശിവന്‍, കെഎം ഷിനോജ്, ഇനി തോമസ്, അരുണ്‍ ദേവ്, കെ യു മാനു, കെ അജിത, ഒ ഭാസ്‌കരന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, നിസാം പനമരം, മണി പാമ്പനാല്‍, ഹര്‍ഷല്‍ കോനാടന്‍, മുത്തലിബ് പഞ്ചാര, സുഹൈല്‍, ഏലിയാമ്മ മാത്തുക്കുട്ടി,ജോഷി മാണ്ടാട്, ആയിഷ പള്ളിയാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here