Home Uncategorized വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയുടെ മൊഴിയെടുത്തു, മുഖ്യപ്രതി നാരായണ ദാസ് ഒഴിവില്‍;ചോദ്യം ചെയ്യലിന് എത്താതെ മകന്‍

വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയുടെ മൊഴിയെടുത്തു, മുഖ്യപ്രതി നാരായണ ദാസ് ഒഴിവില്‍;ചോദ്യം ചെയ്യലിന് എത്താതെ മകന്‍

0
വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയുടെ മൊഴിയെടുത്തു, മുഖ്യപ്രതി നാരായണ ദാസ് ഒഴിവില്‍;ചോദ്യം ചെയ്യലിന് എത്താതെ മകന്‍

തൃശൂര്‍: ചാലക്കുടി ടൗണിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന കേസില്‍ മുഖ്യപ്രതി നാരായണദാസ് ഒളിവിലെന്നു സൂചന. നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, കോടതി നിര്‍ദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിട്ടില്ല.

ചെന്നൈയില്‍ നിന്നെത്തുന്ന ഷീല സണ്ണിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, ഷീലയുടെ മകന്‍ സംഗീതിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും ഇയാള്‍ എത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.

ഇന്‍സ്‌പെക്ടറായിരുന്ന സതീശന്റെ മൊഴി രേഖപ്പെടുത്തി. ഷീലയുടെ സ്‌കൂട്ടറില്‍ ലഹരി പദാര്‍ഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് അന്വേഷണത്തിനു എത്തിയതെന്നും ലഹരി പദാര്‍ഥത്തിന്റെ അളവ് കൂടുതല്‍ ഉണ്ടെന്നു ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു എന്നു സതീശന്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here