Home Uncategorized യൂത്ത് ക്ലബ്‌ അംഗങ്ങളുടെ ക്യാമ്പ് സമാപിച്ചു

യൂത്ത് ക്ലബ്‌ അംഗങ്ങളുടെ ക്യാമ്പ് സമാപിച്ചു

0
യൂത്ത് ക്ലബ്‌ അംഗങ്ങളുടെ ക്യാമ്പ് സമാപിച്ചു

ബത്തേരി :കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ നൂൽപ്പുഴ ആദിവാസി
സമഗ്രവികസന പദ്ധതി,
നൂൽപ്പുഴ സി.ഡി.എസ്സ് എന്നിവയുടെ നേതൃത്വത്തിൽ യൂത്ത് ക്ലബ്ബുകൾക്കായി സംഘടിപ്പിച്ച ക്യാമ്പ് സമാപിച്ചു. സുൽത്താൻ ബത്തേരി ശ്രേയസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിശീലനത്തിൽ നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ 18 യൂത്ത് ക്ലബ്ബുകളിൽ നിന്നും 40 അംഗങ്ങൾ പങ്കെടുത്തു. ജില്ലയിലെ ഉന്നതികളിൽ അടുത്ത ഒരു വർഷത്തേക്കുള്ള പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക എന്നതായിരുന്നു രണ്ട് ദിവസം നടത്തിയ ക്യാമ്പിന്റെ ലക്ഷ്യം.സമാപന യോഗത്തിന് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ സതീഷ്
ഉദ്ഘാടനവും ഗുംപ്പ് പദ്ധതി രേഖയുടെ പ്രകാശനവും നിർവഹിച്ചു. നിലവിൽ പ്രവർത്തിച്ചു വരുന്ന ട്രൈബൽ യൂത്ത് ക്ലബുകൾക്ക് എല്ലാവിധ പിന്തുണയും നൂൽപ്പുഴ ആദിവാസിസമഗ്രവികസന പദ്ധതിക്ക് എല്ലാവിധ ഭാവുകങ്ങളും പ്രസിഡന്റ്‌ അറിയിച്ചു.നൂൽപ്പുഴ സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർസായികൃഷ്ണൻ ടി വി അദ്ധ്യക്ഷനായി.സിഡിഎസ്സ് ചെയർപേഴ്സൺ ജയ ആശംസ അറിയിച്ചു. സംസ്ഥാന തല ആർ പി പവിത്രൻ മാഷ്, പ്രദീപ്‌ ബത്തേരി, രഞ്ജിത്ത് തിരുനെല്ലി തുടങ്ങിയവർ ക്ലസുകൾക്ക് നേതൃത്വം നൽകി.ഏസംഗള യൂത്ത് ക്ലബ്‌ പ്രതിനിധികളായ ആനന്ത്‌,രഞ്ജിത്ത് എന്നിവർ രണ്ടു ദിവസത്തിലായി നടത്തപെട്ട ക്യാമ്പിന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
ചടങ്ങിന് ആനിമേറ്റർ ജ്യോതിഷ് സ്വാഗതവും ആനിമേറ്റർ ശ്രീജിത നന്ദിയും പറഞ്ഞു. സ്പെഷ്യൽ പ്രൊജക്റ്റ്‌ അനിമേറ്റർ മാർചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here