Home Uncategorized ജോറോടെ “ജോറാട്ട” ഊരുത്സവങ്ങൾക്ക്തുടക്കമായി

ജോറോടെ “ജോറാട്ട” ഊരുത്സവങ്ങൾക്ക്തുടക്കമായി

0
ജോറോടെ “ജോറാട്ട” ഊരുത്സവങ്ങൾക്ക്തുടക്കമായി

തിരുനെല്ലി : തുടിയുടെയും ചീനിയുടെയും താളങ്ങൾങ്ങൾക്ക് ചുവട് വെച്ച് തിരുനെല്ലിയിൽ
ഇനി ഊരുത്സവക്കാലം.
കുടുംബശ്രീ മിഷൻ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ആറാം വാർഡ് ഉന്നതിയിൽ വെച്ച് സംഘടിപ്പിച്ച ജോറാട്ട ( ഉത്സാഹം ) ഊരുത്സവം വാർഡ് മെമ്പർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ഉന്നതിയിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോകുന്ന യുവാക്കളുടെയും സ്ത്രീകളുടെയും വെല്ലുവിളികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ തിരുനെല്ലി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മെർവിൻ മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൺവീനർ ദേവരാജ്, സി. ഡി. എസ് മെമ്പർ പാർവ്വതി, എ. ഡി. എസ് ബീന,ആനിമേറ്റർ ലക്ഷ്മി എന്നിവർ ആശംസ അറിയിച്ചു.
തിരുനെല്ലി സ്പെഷ്യൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ശാലിനി കൃഷ്ണ, രാജീവ് എന്നിവർ ഗോത്ര മേഖലയിൽ സ്പെഷ്യൽ പ്രൊജക്റ്റ്‌ മുഖേന നടപ്പിലാക്കുന്ന പദ്ധതികളും, അവയുടെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞു പോക്കുകൾ, പോക്സോ നിയമം തുടങ്ങിയ വിഷയടിസ്ഥാനത്തിൽ ഊരു നിവാസികളുമായി ചർച്ചകൾ സംഘടിപ്പിച്ചു.
കുറ്റ്യാടി കല്യാണങ്ങൾ മുഖേന ഉണ്ടാവുന്ന പ്രശ്നങ്ങൾ, ഉന്നതിയിൽ ഇനിയും മെച്ചപ്പെടുത്തേണ്ട സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ഊരുമൂപ്പൻ ജോഗി സംസാരിച്ചു.
അനിമേറ്റർ രാധ അയൽക്കൂട്ട വനിതകളുടെ ശാക്തീകരണം എന്ന വിഷയത്തിൽ തനതു ഭാഷയിൽ അവതരണം നടത്തി.
സ്ത്രീകളും, പുരുഷന്മാരും, അയൽക്കൂട്ട അംഗങ്ങളും, കുട്ടികളും,എ ഡി എസ് പ്രതിനിധികളും,അനിമേറ്റർമാരുമായി 150 ഓളം ആളുകൾ പങ്കെടുത്ത പരിപാടി നൃത്തവും, പാട്ടും, വയോജനങ്ങളുടെ കസേരകളിയും സംഘടിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായി.
പരിപാടിക്ക് ഗ്രാമസമിതി സെക്രട്ടറി ജോസ്മി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here