മാനന്തവാടി:വള്ളിയൂർക്കാവ് കമ്മന ഭാഗത്ത് പരിഭ്രാന്തി പരത്തുകയും 2 പേരെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത ഇടഞ്ഞ എരുമയെ മാനന്തവാടി അഗ്‌നിരക്ഷാ സേന പിടിച്ചു കെട്ടി. ഇന്ന് ഉച്ചയോടെ വള്ളിയൂർക്കാവ് ചെറിയ പാലത്തിനു മുകളിലൂടെ കമ്മന ഭാഗത്തേക്ക് ഓടിയ എരുമ വഴിയിൽ നിന്ന ഇതര സംസ്ഥാന തൊഴിലാളി മനോജ് കുമാർ, കുഞ്ഞുമോൻ മറ്റത്തിൽ എന്നിവരെ കുത്തിയ ശേഷം കമ്മന ഭാഗത്തേക്ക് പോയി. അഗ്നിരക്ഷാ സേന പ്രദേശങ്ങളിലെ വീടുകളിൽ വിവരമറിയിക്കുകയും എരുമയെ ഓടിച്ച് പെരുങ്കുഴിയിൽ ജോസ് എന്നയാളുടെ തോട്ടത്തിൽ വച്ച് കയറും വലയും ഉപയോഗിച്ച് സാഹസികമായി തളച്ചു. ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല. സ്റ്റേഷൻ ഓഫിസർ പി.കെ ഭരതൻ, സീനിയർ ഫയർ ഓഫിസർ ഒ.ജി പ്രഭാകരൻ ‘ ഫയർ & റെസ്ക്യു ഓഫിസർമാരായ സി.യു. പ്രവീൺ കുമാർ , കെ. ആർ രഞ്ജിത്, വി.ഡി. അമൃതേഷ്, ബിനീഷ് ബേബി, കെ. എസ് സന്ദീപ്, ടി.എസ് അനിഷ് , ഹോം ഗാർഡുമാരായ ഷൈജറ്റ് മാത്യു , ബാബു മോൻ ,കെ എം. മുരളീധരൻ എന്നിവരുടെ സംഘമാണ് എരുമയെ തളച്ചത്.

