Xen Education ൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. Sulthan Bathery Municipality Vice Chairperson ശ്രീമതി എൽസി പൗലോസ് മുഖ്യാതിഥിയായിരുന്നു. വനിതാ ദിന പോസ്റ്റർ മേക്കിങ് വിജയിയായ ഹർഷാന, ബ്ലോഗ് റൈയിറ്റിങ് വിജയിയായ അമൽജിത്ത് എന്നിവരെ അനുമോദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വനിതാ ദിനം പ്രമാണിച്ച് ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും ഏവരും ആവേശകരമായി പങ്കാളികളാവുകയും ചെയ്തു. വിദ്യാർത്ഥികൾ പാട്ട്, നൃത്തം, സെമിനാർ ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കാളികളായി. സി.ഇ.ഒ എൽദോ, അധ്യാപകരായ അമൽ, ഫാരിസ്, ശ്രുതി എന്നിവർ സന്നിഹിതരായിരുന്നു.