മാനന്തവാടി: കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികർ ഇടിച്ചു തെറിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സിഇഒ ഇ.എസ് ജെയ്മോനെയാണ് വാഹനമിടിച്ചത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ജെയ്മോനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശി പ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്‌ധ ചികിത്സാർത്ഥം കോ ഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇന്നലെ രാത്രി എട്ടരയോടെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ ജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നട ത്തുന്നതിനിടെയായിരുന്നു സംഭവം..